മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂര്‍ ICDS ന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി കലോത്സവം മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരിഷ് ഹാളില്‍ നടന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ അധ്യക്ഷനായിരുന്നു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ പുളിക്കില്‍, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് MM തോമസ്. , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ജാന്‍സി ടോജോ, തുളസീദാസ്, സിറിയക് മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സാലിമോള്‍ ബെന്നി , ജോസഫ് ജോസഫ് , MN സന്തോഷ്‌കുമാര്‍ സാബു അഗസ്റ്റ്യന്‍, ബന്നറ്റ് P മാത്യു, നിര്‍മല ദിവാകരന്‍, പ്രസീദ സജീവ്, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ S കൈമള്‍, BPC സതീഷ് ജോസഫ് ,ഫാദര്‍ സ്‌കറിയ മലമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോജി മാത്യു ക്ലാസ് നയിച്ചു. മണ്ണയ്ക്കനാട് OLC ബധിര വിദ്യാലയത്തിലെ കുട്ടികളുടെ ബാന്‍ഡ് ഡിസ്‌പ്ലെയോടു കൂടിയാണ് ഭിന്നശേഷി കലോത്സവം ആരംഭിച്ചത്. പഞ്ചായത്തിലെ നൂറിലധികം ഭിന്ന ശേഷിക്കാര്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു. ബോള്‍ പാസിംഗ്, ഡ്രോയിംഗ്, കസേരകളി, ലളിത ഗാനം തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു.
0 Comments