Breaking...

9/recent/ticker-posts

Header Ads Widget

ഗുണനിലവാരമില്ലാത്ത തുണിത്തരങ്ങള്‍ നല്‍കി കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ



ദേശീയ പതാകയ്ക്കു വേണ്ടി ഗുണനിലവാരമില്ലാത്ത തുണിത്തരങ്ങള്‍ നല്‍കി കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍  അസോസിയേഷനെ കബളിപ്പിച്ച മൂവാറ്റുപുഴ എ.എസ് ട്രേഡേഴ്‌സ് , ബാംഗ്ലൂര്‍ അര്‍ബന്‍ താജിര്‍ എന്നീ സ്ഥാപനങ്ങളോട് 17 ലക്ഷം രൂപയും 25000 രൂപ നഷ്ടപരിഹാരവും  നല്കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. പ്രസിഡന്റ് അഡ്വ വി.എസ് മനുലാല്‍, അംഗങ്ങളായ അഡ്വ ആര്‍. ബിന്ദു , അഡ്വ കെ.എം ആന്റോ എന്നിവരടങ്ങിയ കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീജ സന്തോഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.


 കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എതിര്‍ കക്ഷികളായ മൂവാറ്റുപുഴ എ.എസ് ട്രേഡേഴ്‌സ് , ബാംഗ്ലൂര്‍ അര്‍ബന്‍ താജിര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 2022 ല്‍  17 ലക്ഷം രൂപയുടെ ദേശീയ പതാക നിര്‍മ്മിക്കുവാനുള്ള തുണിത്തരങ്ങള്‍ വാങ്ങിയിരുന്നു. ഗുണ നിലവാരമില്ലാത്തതും ദേശീയ പതാകയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ തുണിത്തരങ്ങള്‍ നല്‍കിയ എതിര്‍കക്ഷികള്‍ ഹര്‍ജിക്കാരിയെയും സ്ഥാപനത്തെയും കബളിപ്പിച്ചു എന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത് സംബന്ധിച്ചു എതിര്‍കക്ഷികള്‍ നടത്തിയ പ്രവൃത്തി അനുചിത വ്യാപാരമാണെന്നും  കമ്മീഷന്‍ വിലയിരുത്തി . ഹര്‍ജിക്കാരിയുടെ സ്ഥാപനത്തിന് നഷ്ടപ്പെട്ട 17 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25000 രൂപയും കേസിന്റെ ചിലവിനത്തില്‍ 5000 രൂപയും നല്കാന്‍ എതിര്‍കക്ഷികളോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവായി.  ഹര്‍ജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ രാജി പി ജോയ് , അഡ്വ സുധിന്‍ സതീഷ് , അഡ്വ കീര്‍ത്തന പി.ഡി, അഡ്വ ജിഷ്ണ കെ ബിനീജ്, അഡ്വ സ്റ്റെര്‍ലി എലിസബത്ത് എബ്രഹാം എന്നിവര്‍ഹാജരായി.

Post a Comment

0 Comments