ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 60-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു. ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റ ഭാഗമായി കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാന്നാനം പ്രിന്‍സിപ്പല്‍ റവ.ഡോക്ടര്‍ ജെയിംസ് മുല്ലശ്ശേരിയും, ആശ്രയയും ചേര്‍ന്ന് 154 വൃക്കരോഗികള്‍ക്കാണ് സഹായം നല്‍കിയത്. മന്ത്രി VN വാസവന്‍ ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയയുടെ മാനേജര്‍ സിസ്റ്റര്‍ ശ്ലോമ്മോ അദ്ധ്യക്ഷയായിരുന്നു. MCH കാന്‍സര്‍ കെയര്‍ സെന്റര്‍ HOD ഡോ.സുരേഷ് കുമാര്‍, റവ ഫാ ജേക്കബ് ഷെറി, പി.ജെ ജോസഫ്, വേണു ഗോപാല്‍, കുര്യാക്കോസ് വര്‍ക്കി, എം.സി ചെറിയാന്‍, ജൂബി ഐപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കിറ്റ് കൊടുക്കുന്നതില്‍ 60 മാസം പൂര്‍ത്തീകരിച്ച അവസരത്തില്‍ ഡയലിസിസ് കിറ്റ് നല്‍കുന്നതിന് ആത്മാര്‍ത്ഥമായി സഹായിക്കുന്ന എല്ലാ സുമനസ്സുകളെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നതായി ആശ്രയാ ഭാരവാഹികള്‍ പറഞ്ഞു.
0 Comments