Breaking...

9/recent/ticker-posts

Header Ads Widget

മട്ടാഞ്ചേരി ഓര്‍ത്തഡോക്‌സ് സഭയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു.



1653 ജനുവരി 3 ന് നടന്ന മാര്‍ത്തോമാ നസ്രാണികളുടെ സ്ലീവാ സത്യവും അനുബന്ധ സംഭവങ്ങളും അനുസ്മരിച്ച് മട്ടാഞ്ചേരി ഓര്‍ത്തഡോക്‌സ് സഭയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു. മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി അഭിവന്ദ്യ തോമസ് വര്‍ഗീസ് അമയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത മെത്രാനുമായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ സന്ദേശവും ശ്ലൈഹീക  ആശിര്‍വാദവും നല്‍കി. മാര്‍ സ്ലീവാ, മര്‍ത്ത് മറിയം, മാര്‍ തോമാ ശ്ലീഹാ, സുറിയാനി ആരാധന ക്രമം, എന്നിവ നസ്രാണികള്‍ക്ക് പൊതു പൈതൃകം ആണെന്ന് ബിഷപ് പറഞ്ഞു.  പാലാ രൂപത വികാരി ജനറല്‍ ജോസഫ് മലേപ്പറമ്പില്‍  ഫാദര്‍ പോള്‍ ജോര്‍ജ്,  ഫാദര്‍ സിറില്‍ തോമസ് തയ്യില്‍, ഫാദര്‍ മാണി കൊഴുപ്പന്‍കുറ്റി എന്നീ വൈദികരും പങ്കെടുത്തു.



Post a Comment

0 Comments