പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഗാന്ധി പ്രതിമയോട് ചേര്‍ന്ന് സ്ഥാപിച്ച ഫലകത്തില്‍ പഞ്ചായത്തിലെ എല്ലാ സ്വാതന്ത്യസമര സേനാനികളുടെ യും പേര് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം. അറസ്റ്റ് വരിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തവരുടെ പേര് ഒഴിവാക്കിയെന്നാണ് ആരോപണം. തെള്ളിയില്‍ ഗ്രൗണ്ട് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡിലാണ് ഗാന്ധിപ്രതിമ സ്ഥാപിക്കുന്നത് മീനച്ചില്‍ താലൂക്കിലെ പ്രമുഖ സ്വാതന്ത്യസമര സേനാനിയായ സി ജോണ്‍ തോട്ടക്കരയെ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയെന്നാണ് ആക്ഷേപം.
സ്വാതന്ത്ര്യ സമരകാലത്ത് പാലായില്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ജോണ്‍ തോട്ടക്കര ജയില്‍വാസം അനുഭവിക്കുകയും ഇദ്ദേഹത്തിന്റെ വ്യാപാര ലൈസന്‍സ് റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താതിരുന്നത് ഖേദകരമാണെന്ന് അദ്ദേഹത്തിന്റെ മകന്‍ ജോയി പറഞ്ഞു. ചില രാഷ്ട്രീയ പരിഗണനകള്‍ കൂടി പേര് ഒഴിവാക്കിയതിന് പിന്നിലുണ്ടെന്ന് കരുതുന്നതായി വാര്‍ഡ് മെമ്പര്‍ റോജി തോമസ് ആരോപിച്ചു. വെള്ളിയാഴ്ച നടന്ന ഗ്രാമസഭയില്‍ സി ജോണിന്റെയും മറ്റ് 2 പേരുടെ പേരുകള്‍ കൂടിയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു.
0 Comments