മുനമ്പം വഖഫ് ഭൂമിയല്ല എന്ന് പ്രമേയം നിയമസഭയില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിഷേധ ധര്‍ണ നടത്തും. ഫറൂക്ക് കോളേജില്‍ നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിക്കുന്ന വികലമായ നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. നിയമഭേദഗതിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നപ്പോള്‍ കേരളത്തിലെ ഭരണപക്ഷവും, പ്രതിപക്ഷവും വഖഫ് നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുകയായിരുന്നു.
മുനമ്പം ജനത കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഇന്ത്യാ മുന്നണിക്ക് മുനമ്പം ജനതയോട് അത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ജനുവരി 17 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മുനമ്പം വഖഫ് ഭൂമിയല്ല എന്ന് ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം എന്നാണ് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് ആവശ്യപ്പെടുന്നത്. ജനുവരി 16 ന് 10 AM മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രതിഷേധ ധര്‍ണ BJP ദേശീയ നിര്‍വാഹക സമിതിയംഗം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷനായിരിക്കും. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഡോ. ദിനേശ് കര്‍ത്താ മുഖ്യപ്രസംഗം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പ്രൊഫ: ബാലു വെള്ളിക്കര, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, രാജേഷ് ഉമ്മന്‍ കോശി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments