Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ ജീവനക്കാര്‍ തമ്മില്‍ അസഭ്യ വര്‍ഷവും തമ്മിലടിയും.



കോട്ടയം പാലാ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ ജീവനക്കാര്‍ തമ്മില്‍ അസഭ്യ വര്‍ഷവും തമ്മിലടിയും. സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ബസ് ജീവനക്കാര്‍ തമ്മില്‍ അസഭ്യവര്‍ഷവും ഏറ്റുമുട്ടലും ഉണ്ടായത്. കോട്ടയം -പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന  ബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തി പാലാ പൊലീസിനും, മോട്ടോര്‍ വാഹന വകുപ്പിനും അയച്ച് നല്‍കിയിരുന്നു.

 ഇതിന്റെ അടിസ്ഥാനത്തില്‍ പാലാ പൊലീസ് കേസടുത്തു. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ പി.ജി സുധീഷ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ബസിലെയും ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ആര്‍.ടി.ഒ ഹിയറിങ്ങിനായി വിളിപ്പിച്ചു. ഇരു വിഭാഗത്തിന്റെയും വിശദീകരണം കേട്ട ശേഷം ഇരു ബസുകളിലെയും കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചു.  നാല് പേരെയും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക ക്ലാസിന് അയക്കാനും നിര്‍ദേശിച്ചതായി എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ അറിയിച്ചു.

Post a Comment

0 Comments