മാഞ്ഞൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെയും മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും അഭിമുഖ്യത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനം മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഗവണ്‍മെന്റ് ആയുര്‍വേദ ഡോക്ടര്‍ ജാന്‍സി AJ , പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലമ്മ ജോളി, കുറുപ്പന്തറ PHC ഓഫീസര്‍ ഡോക്ടര്‍ ജെസിയ MJ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഷിബുമോന്‍ ബി.ബി. എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ ആര്യശ്രീ എന്‍ , ആയിഷ എം എന്നിവര്‍ യോഗ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ അംഗങ്ങളും പഞ്ചായത്ത് മെമ്പര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments