Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി.



ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ബാഡ്മിന്റണ്‍  സ്‌പോര്‍ട്‌സ് ഗുഡ് നിര്‍മാതാക്കളായ ഹണ്‍ഡ്രഡും, ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് അക്കാദമിയും ചേര്‍ന്ന് കോട്ടയം ജില്ലാ അസോസിയേഷന്റെ അംഗീകാരത്തോട് കൂടി നടത്തുന്ന ടൂര്‍ണ്ണമെന്റ്  25 മുതല്‍ 26 വരെ തീയതികളിലാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 250 ല്‍ പരം കായികതാരങ്ങള്‍ പങ്കെടുക്കുന്നു. ടൂര്‍ണമെന്റ് ഉദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍ സിലര്‍മാരായ പ്രീതി  രാജേഷ് , പി.എസ് വിനോദ് , കോട്ടയം ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി, ലൗജന്‍ എം.പി.,   സംസ്ഥാന ട്രഷറര്‍ ജി പ്രശാന്ത് ,  ഇസ ഡയറക്ടര്‍ ജി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റ്  ഞായറാഴ്ച സമാപിക്കും.



Post a Comment

0 Comments