Breaking...

9/recent/ticker-posts

Header Ads Widget

പത്തൊന്‍പതാമത് അനു മെമ്മോറിയല്‍ നീന്തല്‍ മത്സരത്തില്‍ തിരുവനന്തപുരം സായി ഗ്ലെന്മാര്‍ക് ജേതാക്കളായി.



കോട്ടയം ജില്ലാ അക്വാറ്റിക്ക് അസോസ്സിയേഷന്‍ സംഘടിപ്പിച്ച പത്തൊന്‍പതാമത് അനു മെമ്മോറിയല്‍ നീന്തല്‍ മത്സരത്തില്‍  തിരുവനന്തപുരം സായി ഗ്ലെന്മാര്‍ക് ജേതാക്കളായി. സായി ഗ്ലെന്മാര്‍ക് 365 പോയന്റുകള്‍ കരസ്ഥമാക്കിയാണ് വിജയിച്ചത്. 151 പോയിന്റ് നേടിയ തോപ്പന്‍സ് സ്വിമ്മിങ് അക്കാഡമി റണ്ണറപ്പായി. 98 പോയിന്റ് നേടിയ തൃശൂര്‍ സാന്‍വെ സ്വിമ്മിങ് അക്കാഡമി സെക്കന്റ് റണ്ണറപ്പ് ആയി.  വിവിധ ക്ലബ്ബുകളില്‍ നിന്നായി മുന്നൂറില്‍പരം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.  



പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍  ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. കേരള അക്വാറ്റിക് അസ്സോസ്സിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ ബിനു  പുളിക്കകണ്ടം അധ്യക്ഷത വഹിച്ചു. ലോക പോലീസ് നീന്തല്‍ മത്സരത്തില്‍ നാല് വ്യക്തിഗത സ്വര്‍ണ മെഡലുകള്‍ നേടി ഭാരതത്തിന്റെയും പ്രത്യേകിച്ച് പാലായുടെയും അഭിമാനമായി മാറിയ ജോമി ജോര്‍ജിനെ ആദരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ അക്വാറ്റിക് അസ്സോസ്സിയേഷന്‍ സെക്രട്ടറി ടി.ജെ ജേക്കബ് സമ്മാനദാനം നിര്‍വ്വഹിച്ചു. കേരളാ അക്വാട്ടിക് അസ്സോസ്സിയേഷന്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റ്  ശ്രീകുമാര്‍ കളരിക്കല്‍ നന്ദി പറഞ്ഞു.

വ്യക്തിഗത ജേതാക്കള്‍
ഗ്രൂപ് 1 ആണ്‍കുട്ടികള്‍ 
അദിദേവ് പി പ്രദീപ് (സായി തിരുവനന്തപുരം)
പെണ്‍കുട്ടികള്‍
ദേവിക കെ (നടക്കാവ് കോഴിക്കോട്)
ഗ്രൂപ് 2 ആണ്‍കുട്ടികള്‍
ജോയി ജോസ് തോപ്പന്‍ (തോപ്പന്‍സ്)
പെണ്‍കുട്ടികള്‍
ഭാഗ്യ കൃഷ്ണ, സൈന പഞ്ചോളി (ഇരുവരും സായി)
ഗ്രൂപ് 3 ആണ്‍കുട്ടികള്‍
ജോഹന്‍ ജൂലിയന്‍ പി ജെ. (രാജഗിരി എറണാകുളം)
പെണ്‍കുട്ടികള്‍
നിവേദ്യ വി എന്‍ (സാന്‍വെ തൃശൂര്‍)
ഗ്രൂപ് 4 ആണ്‍കുട്ടികള്‍
എസ് ബനയ്യ (തോപ്പന്‍സ് )
പെണ്‍കുട്ടികള്‍
റേച്ചല്‍ മേരി ജോസ് (സെന്റ് തോമസ് പാലാ)
ഗ്രൂപ് 5 ആണ്‍കുട്ടികള്‍
സത്വിക് സുബീഷ് (സാന്‍വേ), തരന്‍ എം നായര്‍ (സായി) ഡേവിഡ് ജോണ്‍ കുന്നുംപുറത്ത് (പിറവം അക്വാട്ടിക് സെന്റര്‍)
പെണ്‍കുട്ടികള്‍
അദാലിയ എലിയാസ് (പിറവം അക്വാട്ടിക്സെന്റര്‍).

Post a Comment

0 Comments