കാവുംകണ്ടം പള്ളിയില്‍ വിശുദ്ധ മരിയ ഗൊരെത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ജപമാല പ്രദക്ഷിണം ഭക്തി സാന്ദ്രമായി. പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ട് നടത്തിയ ജപമാല പ്രദക്ഷിണത്തില്‍ ധാരാളം പേര്‍ പങ്കെടുത്തു. ഫാ. റ്റോണി കൊച്ചുവീട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് വാഹന വെഞ്ചരിപ്പ് നടത്തി. വികാരി ഫാ.സ്‌കറിയ വേകത്താനം, ജോഷി കുമ്മേനിയില്‍, സെനീഷ് മനപ്പുറത്ത് ,അഭിലാഷ് കോഴിക്കോട്ട് ,പ്രസുദേന്തി ടോമി തോട്ടാക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. പ്രധാന തിരുനാളാഘോഷം ഞായറാഴ്ച നടക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാന, തിരുസ്വരൂപ പ്രതിഷ്ഠ, തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, നാടകം എന്നിവ നടക്കും.
0 Comments