Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ ചാവറയച്ചന്റെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു.



മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ഥിച്ച് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആയിരങ്ങള്‍ അനുഗ്രഹങ്ങള്‍ തേടി. രാവിലെ  ഫാ. തോമസ് ചാത്തംപറമ്പിലും, ഫാ. ആന്റണി ഇളന്തോട്ടവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് സിഎംഐ സഭയിലെ നവവൈദികള്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച  പിടിയരി ഊട്ടുനേര്‍ച്ചയില്‍ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ഭക്തജനങ്ങള്‍ വിശ്വാസപൂര്‍വം പങ്കുകൊണ്ടു.


 വൈകുന്നേരം പാലക്കാട്  രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഉരുകിത്തീര്‍ന്ന ജീവിതമായിരുന്നു വിശുദ്ധ ചാവറയച്ചന്റേതെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം 6.30ന് പള്ളിയില്‍നിന്ന് ആരംഭിച്ചു. കത്തിച്ച തിരികളുമായി വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം പ്രദക്ഷിണത്തെ അനുധാവനം ചെയ്തു. വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായ വീഥിയിലൂടെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നീങ്ങിയ പ്രദക്ഷിണം കെ.ഇ കോളേജ്, മറ്റപ്പള്ളി ജംഗ്ഷന്‍ വഴി ഫാത്തിമ മാതാ കപ്പേളയില്‍ എത്തിയപ്പോള്‍ കുറവിലങ്ങാട് സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പള്ളി ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ സന്ദേശം നല്‍കി. അവിടെനിന്നും പള്ളിയിലെത്തി പ്രദക്ഷിണം സമാപിച്ചു. തിരുശേഷിപ്പ് വണക്കത്തിനുശേഷം കൊടിയിറക്കല്‍ നടന്നു.

Post a Comment

0 Comments