Breaking...

9/recent/ticker-posts

Header Ads Widget

പി.സി. ജോര്‍ജിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ



മത സ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി.സി. ജോര്‍ജിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ് മൗലവി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി.സി ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത നിറവേറ്റണം. 

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന് ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്ലിംങ്ങള്‍ അനര്‍ഹമായി വാരിക്കൂട്ടുന്നു എന്ന് പ്രചാരണം നടന്നു. PC ജോര്‍ജിന്റെ തുടരെയുള്ള വര്‍ഗീയ ആഹ്വാനങ്ങളില്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത നേതൃത്വവും മൗനം വെടിയണമെന്നും സി.എ മൂസാ മൗലവി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കുന്നതിന് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്ന പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സി.എ മൂസ മൗലവി MFB
(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി) ഈ.എ അബ്ദുനാസര്‍ മൗലവി അല്‍ കൗസരി (DKJU ജില്ലാ പ്രസിഡണ്ട്), പാറത്തോട് നാസര്‍ മൗലവി (DKJU ജില്ല ജനറല്‍ സെക്രട്ടറി ), ഹബീബ് മുഹമ്മദ് മൗലവി (DKLM ജില്ലാ പ്രസിഡണ്ട്), താഹ മൗലവി അല്‍ ഹസനി ഇബ്രാഹിം മൗലവി അല്‍ ഹസനി അബ്ദുല്‍ അസീസ് ഖാസിമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments