തൊടുപുഴയില്‍ പെരുമാങ്കണ്ടത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ സിബി (60) എന്നയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. റിട്ടയേര്‍ഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. സിബിയുടെ മക്കള്‍ എത്തി കാര്‍ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി 800 കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സിബി കടയില്‍ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. സിബി കാറോടിച്ച് വരുന്നത് നാട്ടുകാരില്‍ ചിലരും കണ്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും
ഫോറന്‍സിക് വിദദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
0 Comments