Breaking...

9/recent/ticker-posts

Header Ads Widget

മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപും കഞ്ചാവ് തൂക്കാനുള്ള ഇലക്‌ട്രോണിക് ത്രാസുമായി അസം സ്വദേശി പിടിയിലായി.



ട്രെയിനില്‍  നിന്നും മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപും കഞ്ചാവ് തൂക്കാനുള്ള ഇലക്‌ട്രോണിക് ത്രാസുമായി അസം സ്വദേശി കോട്ടയത്ത് റെയില്‍വേ പോലീസിന്റെ പിടിയിലായി. ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് അസം സ്വദേശിയായ 28 കാരന്‍ ദില്‍ഗാര്‍ ഹുസൈന്‍ പിടിയിലായത്. 



.


കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.  ഐഫോണ്‍ അടക്കം 14 ഫോണുകളും ഒരു ലാപ്‌ടോപ്പും ഇയാള്‍ മോഷ്ടിച്ചിരുന്നു. പരിശോധനയില്‍ 680 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി റയില്‍വെ പോലീസ് SHO റജി P ചാക്കൊ പറഞ്ഞു.  ട്രെയിന്‍ യാത്രക്കാരുടെയും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ കിടന്നുറങ്ങുന്നവരുടെയും മൊബൈല്‍ ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. എറണാകുളത്ത് ബാഗ് തട്ടിപ്പറിച്ച്  സ്വര്‍ണവും പണവും കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന്  പോലീസ്  പറഞ്ഞു.
.

Post a Comment

0 Comments