കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിരകളി മത്സരം ജേസീസ് ഹാളില്‍ നടന്നു. കിടങ്ങൂര്‍ ജേസീസിന്റെ പ്രസിഡന്റ് TKരാജു താഴത്തേടത്ത് , സെക്രട്ടറി അനില്‍ പാഴൂരാത്ത്, ലതിക എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. 6 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നാം സമ്മാനാര്‍ഹര്‍ക്ക് കുമ്മണ്ണൂര്‍ താഴത്തു വീട്ടില്‍ മീനാക്ഷിയമ്മ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് പെരുമ്പടപ്പില്‍ ദേവകിയമ്മ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനക്കാര്‍ക്ക് സ്റ്റാര്‍വിഷന്‍ നല്‍കുന്ന മൂവായിരം രൂപയുമാണ് സമ്മാനമായി നല്‍കിയത്.
ജേസീസിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില്‍ കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും കിടങ്ങൂര്‍ NSS HSS രണ്ടാം സ്ഥാനവും നേടി. ശശിധരന്‍ ഇടച്ചേരി, മനോജ് ചെറുകര, NS സുരേഷ് ബാബു, കൃഷ്ണകുമാര്‍, അനൂപ് പുളിക്കല്‍, സുനില്‍കുമാര്‍, ബിജു TS, PG പരമേശ്വരന്‍ നായര്‍, ആശ സുരേഷ്, രാജി രാജു, മിനി അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments