കിടങ്ങൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ ജല്‍ജീവന്‍ മിഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം സ്‌കൂളുകളില്‍ ജലശ്രീ ക്ലബ്ബുകള്‍ ആരംഭിക്കുന്നു. കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജലശ്രീ ക്ലബ്ബിന്റെ ഉദ്ഘാടനം ജല്‍ജീവന്‍ മിഷന്‍ ISA പ്ലാറ്റ്‌ഫോം സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡാന്റിസ് കൂനാനിക്കല്‍ നിര്‍വഹിച്ചു. കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും പ്രാധാന്യം ജലവിഭവപരിപാലനത്തിന് നല്‍കേണ്ടതുണ്ടെന്നും പുതുതലമുറയ്ക്ക് അവബോധം നല്‍കുന്നതിനായി ജലവിഭവ പരിപാലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഡാന്റീസ് കൂനാനിക്കല്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഗിരിജ എസ് അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ജെ.ജെ.എം പ്രോജക്ട് ഓഫീസര്‍ ഉല്ലാസ് സി.എസ് മുത്തോലി ക്ലാസ്സ് നയിച്ചു. പ്രോഗ്രാം ഓഫീസര്‍ സെബാസ്റ്റ്യന്‍ ആരുച്ചേരില്‍, അദ്ധ്യാപകരായ മാധവി എം, അമ്പിളി എസ്, അജിത് വി നായര്‍, ജയപ്രഭ. ജെ.പി, മഞ്ജു ബി നായര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
0 Comments