Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി.



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ  ദര്‍ശനത്തിരുനാളിന് കൊടിയേറി.  രാവിലെ 6.15 ന് വികാരി ഫാ.മാത്യു. ചന്ദ്രന്‍കുന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന  എന്നിവ നടന്നു. 13 ന് യുവജന - ഭക്തസംഘടനാ ദിനത്തില്‍ രാവിലെ 6.30 നും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും. ജനുവരി 14 ന് വിവാഹത്തിന്റെ 25 ഉം 50 ഉം വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ആദരിക്കും.  17 ന്  വൈകൂന്നേരം അഞ്ചിന് ഫാ.ജോസഫ് ആലഞ്ചേരില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.


 6.30 ന് പഴയപള്ളി ചുറ്റി ജപമാല പ്രദക്ഷിണം, തുടര്‍ന്ന് ലദീഞ്ഞ്, സമാപനാശീര്‍വാദം - ഫാ.തോമസ് ആനിമൂട്ടില്‍, 7.30 ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേള. എന്നിവ നടക്കും. 18 ന് വൈകീട്ട് 6.30 ന് പട്ടണപ്രദക്ഷിണം നടക്കും. ഇടവകാംഗങ്ങളായ വൈദീകര്‍ പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിക്കും, എട്ടിന് കാവല്‍മാലാഖയുടെ കുരിശുപള്ളിക്ക് മുമ്പില്‍ പ്രദക്ഷിണസംഗമം,  ലദീഞ്ഞ്,  റവ.ഡോ. അഗസ്‌ററിന്‍ കൂട്ടിയാനിയില്‍ സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ദിനമായ 19 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, എന്നിവ നടക്കും 9.30 ന് തിരുനാള്‍ റാസയ്ക്ക് ഫാ.അഗസ്റ്റിന്‍ കണ്ടത്തിക്കുടിലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.മാത്യു പന്തിരുവേലില്‍, ഫാ.ജോണ്‍ കുഴികണ്ണില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. റവ.ഡോ. ജേക്കബ് താന്നിക്കാപ്പാറ തിരുനാള്‍ സന്ദേശം നല്‍കും. 12 ന് പ്രസുദേന്തി വാഴ്ച്ച, തുടര്‍ന്ന് പ്രദക്ഷിണം, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ.മാത്യു കുരിശുംമൂട്ടില്‍, ആറിന് ശ്ലീവാ വന്ദനം,  ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ സ്മരണിക സമര്‍പ്പണം ആര്‍ച്ച് ബിഷപ്പ് നിര്‍വഹിക്കും. 7.30 ന് മെഗാഷോയും ഉണ്ടായിരിക്കും.

Post a Comment

0 Comments