Breaking...

9/recent/ticker-posts

Header Ads Widget

പാലാ മൂന്നാനി ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി സ്മൃതിയും രക്തസാക്ഷിത്വ വിശ്വശാന്തി ദിനാചരണവും നടന്നു



മഹാത്മാഗാന്ധി നാഷണല്‍  ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലാ  മൂന്നാനി ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി സ്മൃതിയും രക്തസാക്ഷിത്വ വിശ്വശാന്തി ദിനാചരണവും നടന്നു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷിണി തോംസണ്‍ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു.

.


.
 മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, പാലാ ഡിവൈഎസ്പി കെ. സദന്‍, ചാവറ പബ്ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട്,  മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി ടോണി, സാംജി പഴേപറമ്പില്‍ , ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി സിജിതാ അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സ്മൃതി ദിനാചരണം നടന്നത്. സാമൂഹ്യ സംഘടനാ നേതാക്കളും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമടക്കം നിരവധിയാളുകള്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

Post a Comment

0 Comments