കല്യാണവീട് മരണവീടായി മാറിയത് നാടിനെ ദുഖത്തിലാഴ്ത്തി. വയലാ നെല്ലിക്കുന്ന് കൊച്ചു പാറയില്‍ ജിജോ ജിന്‍സന്റെ ജീവിത സ്വപ്നങ്ങള്‍ തകര്‍ത്തു കൊണ്ടാണ് വാഹനാപകടമുണ്ടായത്. വിവാഹ ആഘോഷങ്ങള്‍ നടക്കേണ്ടിയിരുന്ന വീട്ടിലേക്ക് ചേതനയറ്റ ശരീരമെത്തുമ്പോള്‍ ബന്ധക്കളും സുഹൃത്തുക്കളും കണ്ണീര്‍ പ്രണാമമര്‍പ്പിച്ചു. കൊച്ചുപാറയില്‍ ജിന്‍സന്റെ മകന്‍ ജിജോ ജിന്‍സണ്‍ എന്ന 21 കാരന്‍ ബുധനാഴ്ച രാത്രി കാളികാവിനു സമീപമുണ്ടായ വാഹനാപകടത്തിലാണ മരണമടഞ്ഞത്
.
. കൂടെയുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്ത് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രാവലര്‍ ഇടിച്ചാണ് അപകടo. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ജിജോയെയും അജിത്തിനെയും നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ ഇലയ്ക്കാട് സെന്റ് മേരീസ് പള്ളിയില്‍ നടക്കാനിരിക്കെ ആണ് അപകടം. ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്ന ഇലക്കാട് പള്ളിയില്‍ വൈകീട്ട് 4 മണിയോടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ കണ്ണീരടക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളുംയാത്രാമൊഴിയേകി.
0 Comments