തൊഴിലന്വേഷകരും തൊഴില്‍ ദാതാക്കളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. തൊഴില്‍ അന്വേഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താനും നൈപുണ്യ പരിശീലനം നല്‍കി ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളില്‍ പങ്കെടുക്കുവാന്‍ പ്രാപ്തരാക്കാനും തൊഴില്‍ മേളകളിലൂടെ തൊഴില്‍ നല്‍കുവാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നോളജ് ഇക്കണോമി മിഷന്‍ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എം.എല്‍.എ.
.

.അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടിലായ ഡി.ഡബ്ല്യൂ.എം.എസ് (DWMS )ല്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പതിനായിരത്തിലധികം തൊഴിലന്വേഷകരില്‍ നിന്ന് യഥാര്‍ത്ഥ തൊഴില്‍ അന്വേഷകരെ കണ്ടെത്തി ആവശ്യമെങ്കില്‍ നൈപുണ്യ പരിശീലനം നല്‍കി തൊഴിലിലേക്ക് നയിക്കുന്നതിന് വേണ്ട പരിശീലന പരിപാടികളും തൊഴില്‍മേളകളും മണ്ഡല അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.നിയോജക മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി തുടര്‍ ആലോചനാ യോഗങ്ങള്‍ നടത്തി ആവശ്യമായ നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നോളജ് മിഷന്‍ ഡയറക്ടര്‍ പി.എസ് ശ്രീകല അറിയിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക , തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് , കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ളാലം ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ ബിജു, മത്തച്ചന്‍ പുതിയിടത്തു ചാലില്‍, ആര്‍.സജീവ് ഫാ.ഡോ.ജോര്‍ജ് പുരയിടത്തില്‍, ജിതിന്‍ തോമസ് എബ്രാഹം, റെയ്‌ന ബി. ജോസ് , കെ.സി സുബാഷ്, കെ.ബാബുരാജ്, അലീന മാത്യു, കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍,നോളജ് എക്കണോമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജി പ്രീത, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ എന്നിവര്‍ പ്രസംഗിച്ചു. അടുത്ത മൂന്നു മാസത്തെ കര്‍മ്മ പദ്ധതികളും യോഗംഅംഗീകരിച്ചു.
0 Comments