വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കന്നട തെലുങ്ക് സമൂഹത്തിന്റെ ആരാധനാലയമായിരുന്ന സരസ്വതി മണ്ഡപത്തോടു കൂടിയ നാലുകെട്ട് ഭാഗികമായി കത്തി നശിച്ചു. നീലകണ്ഠ ഹാളിനു സമീപമുളള നാലുകെട്ടില്‍ നിന്നും രാവിലെ 9.30 ഓടെയാണ് തീ പടരുന്നതുകണ്ടത്. പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രതാപന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടു മണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്.
നാലുകെട്ടിന്റെ മേല്‍ഭാഗങ്ങളും വശങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മുന്നൂറ് വര്‍ഷം
പഴക്കമുള്ള സരസ്വതി മണ്ഡപമുള്‍പ്പെടുന്ന നാലു കെട്ടില്‍ ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.
പഴക്കമുള്ള സരസ്വതി മണ്ഡപമുള്‍പ്പെടുന്ന നാലു കെട്ടില്‍ ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.
0 Comments