Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥന നടന്നു



സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍  ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥന നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ്. മാര്‍ റാഫേല്‍ തട്ടില്‍ സഭൈക്യ പ്രാര്‍ത്ഥന ഉദ്ഘാടനം നിര്‍വഹിച്ചു. സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്  സഭൈക്യ പ്രാര്‍ത്ഥനകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.  


മൂവാറ്റുപുഴ ഭദ്രാസന മുന്‍ അധ്യക്ഷന്‍ അബ്രഹാം മാര്‍ യൂലിയോസ്, റാന്നി ഭദ്രാസന അധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ്, നിലക്കല്‍ ഭദ്രാസന അധ്യക്ഷന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ്, സിഎസ്ഐ സഭ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.സാബു കോശി മലയില്‍, മലങ്കര യാക്കോബായ സുറിയാനി സഭയില്‍ നിന്നുള്ള  സലീബാ റമ്പാച്ചന്‍, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ  റവ. യാക്കോബ് റമ്പാച്ചന്‍, റവ. സ്‌കറിയ ചീരനച്ചന്‍, കെസിസി ജനറല്‍ സെക്രട്ടറി ഡോ.അഡ്വ പ്രകാശ് പി.തോമസ്, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി ഐക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ 18 മുതല്‍ 25 വരെ തീയതികളിലാണ് വ്യത്യസ്ത സഭകളിലെ തെരഞ്ഞെടുക്കപെട്ട വിവിധ കേന്ദ്രങ്ങളില്‍ വച്ചു സഭൈക്യ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. എട്ട് ദിവസങ്ങളിലായി എട്ട് സഭകളിലായി നടക്കുന്ന സഭൈക്യ പ്രാര്‍ത്ഥനകളുടെ സീറോ മലബാര്‍ സഭയില്‍ ക്രമീകരിച്ചിരിക്കുന്ന ആറാം ദിവസത്തെ പ്രാര്‍ത്ഥനകളാണ് പുരാതന ദേവാലയമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്നത്. സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പെടെയുള്ള ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

0 Comments