ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലാ പൊന്‍കുന്നം റോഡില്‍,പൈകയ്ക്ക് സമീപം പച്ചാത്തോടാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.കണ്ണാടി യുറുമ്പ് കടവുപുഴ രൂപക് വിനോദ് ആണ് മരിച്ചത്. 22 വയസ്സായിരുന്നു. വിനോദ് സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു കയറുകയായിരുന്നു. ബൈക്കില്‍ വിനോദിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments