Breaking...

9/recent/ticker-posts

Header Ads Widget

പാരാസെയിലിങ് സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്നു



പാലായുടെ കായിക ചരിത്രത്തിലാദ്യമായി പാരാസെയിലിങ് സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്നു.  എയ്‌റോ സ്‌പോര്‍ട്‌സ് വിഭാഗത്തിലുള്ള പാരാസെയിലിങ്ങാണ നടന്നത്. നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍,കോളേജ് പ്രിന്‍സിപ്പല്‍  ഡോ.സിബി ജയിംസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെന്റ് തോമസ് കോളേജിന്റെയും  പാലാ ഫ്രണ്ട്‌സ്  ആര്‍ട്‌സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് 


ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ട. വിങ് കമാന്‍ഡറും ശൗര്യചക്ര ജേതാവുമായ യു.കെ പാലാട്ട്, അസി. ഇന്‍സ്ട്രക്‌റും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ബിനു പെരുമന തുടങ്ങിയവരുടെ സങ്കേതിക നേതൃത്വത്തിലാണ് പാരാസെയിലിങ്ങ് നടന്നത്.. 35 പെണ്‍കുട്ടികളും 15 ആണ്‍കുട്ടികളും അടക്കം  50  വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ആവേശപൂര്‍ണമായ പ്രതികരണമാണ് പാരാസെയിലിങ്ങിന് ലഭിച്ചത്.ജീപ്പിന്റെ സഹായത്തോടെ ആളുകളെ പാരച്യൂട്ടില്‍  മുകളിലേക്ക് പറക്കാന്‍  സഹായിക്കുന്ന പാരാസെയിലിങ്ങ് കായിക വിനോദത്തിന്റെ  വേറിട്ട അനുഭവവും കാഴ്ചയുമായിരുന്നുസമ്മാനിച്ചത്.

Post a Comment

0 Comments