ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രതിഭാ സംഗമം നടന്നു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോക്ടര്‍ എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ വിജയങ്ങള്‍ നേടൂവാന്‍ നല്ല ശിക്ഷണം ആവശ്യമാണെന്നും അധ്യാപകരാണ് . നമ്മുടെ ജീവിതത്തിലെ വഴികാട്ടികള്‍ എന്നും ഒരു കുട്ടിയുടെ ജീവിതം നല്ല രീതിയില്‍ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും ഡോക്ടര്‍ ജയരാജ് പറഞ്ഞു. തനിക്ക് ഒരു ജനപ്രതിനിധി എന്ന് അറിയപ്പെടുന്നതിനേക്കാളും കൂടുതല്‍ ഇഷ്ടം അധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്തംഗം ബോബിച്ചന്‍ കീക്കോലില്‍, പ്രിന്‍സിപ്പാള്‍ ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments