വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷം പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പുന്നത്താനത്തുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ സാലിയമ്മ സ്‌കറിയ, ബെന്നി ജോസഫ് എന്നിവര്‍ക്കുള്ള യാത്രയയപ്പും വാര്‍ഷികത്തോടൊപ്പം നടന്നു..
സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍ ടീച്ചിങ് എയ്ഡ് മത്സരത്തില്‍ വിജയികളായ ജോസഫ് കെ.വി, മനു കെ ജോസ് എന്നിവരെ ആദരിച്ചു. പഠനത്തിലും വിവിധ മത്സരങ്ങളിലും വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ അലക്‌സ് ടി ജോസ്, അനുരാഗ് പാണ്ടിക്കാട്, പിടിഎ പ്രസിഡന്റ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അധ്യാപക പ്രതിനിധി രാജേഷ് മാത്യു, അല്‍ഫോന്‍സ് അമല്‍, എയ്ഞ്ചല്‍ ഷിബു എന്നിവര്‍പ്രസംഗിച്ചു.
0 Comments