ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ തെക്കന്‍ മേഖലാ പ്രചരണ ജാഥ ജില്ലയില്‍ പര്യടനം നടത്തി. ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, തടിവെട്ട് മേഖലയില്‍ ALO കാര്‍ഡ് അനുവദിക്കുക, കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, തുടങ്ങിയ മുദവാക്യങ്ങളുയര്‍ത്തിയാണ് തെക്കന്‍ മേഖലാ തല പ്രചരണ ജാഥ നടക്കുന്നത്. ജില്ലയിലെ പര്യടനം രാവിലെ തലയോലപ്പറമ്പില്‍ നിന്നും ആരംഭിച്ച ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായിരുന്നു. TR വേണുഗോപാല്‍ സ്വാഗതമാശംസിച്ചു. ജാഥാ ക്യാപ്റ്റനും ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ CK മണിശങ്കര്‍ ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ലാലിച്ചന്‍ ജോര്‍ജ് , അജയ് KR, KN വേണുഗോപാല്‍ , PM ജോസഫ് , സജേഷ് ശശി, ഷാര്‍ളി മാത്യു, ജോയി കുഴിപ്പാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments