Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷം



കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ  പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷം നടന്നു. കോട്ടപ്പുറത്തമ്മയുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളിലും പ്രദക്ഷിണത്തിലും നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. ശനിയാഴ്ച വൈകിട്ട് കുരിശു പള്ളിയില്‍ ലദീഞ്ഞിനു ശേഷം പള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണം നടന്നു.


 പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ റാസയ്ക്ക് ഫാദര്‍ ജോര്‍ജ് ഇറപുറത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ പ്രദക്ഷിണവും ഭക്തിസാന്ദ്രമായി. വാദ്യമേളങ്ങളുടെയും വര്‍ണ്ണക്കുടകളുടെയും  അകമ്പടിയോടെയാണ് പ്രദക്ഷിണം നീങ്ങിയത്. വികാരി ഫാദര്‍ ജോസ് നെടുങ്ങാട്ട്, പ്രസുദേന്തി സെജിന്‍ ജോസ് കൈതവെലില്‍, കൈക്കാരന്മാരായ തോമസ്‌കുട്ടി അമ്പലത്തറ, സിബി സ്റ്റീഫന്‍ ഒഴുകയില്‍, തോമസ് കുട്ടി അടയാനൂര്‍ എന്നിവര്‍ തിരുനാളാഘോഷത്തിന്  നേതൃത്വം  നല്‍കി.

Post a Comment

0 Comments