പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. പാലാ DySP കെ.സദന്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പൊഫ്ര . ഡോ.സി. ബീനാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.സി തങ്കച്ചന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ്, എന്‍.എസ്.എസ്. വോളണ്ടിയര്‍ സെക്രട്ടറി അഞ്ജലി രമേശന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അനു മരിയ മാത്യു, അധ്യാപകര്‍ ,അനധ്യാപകര്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 Comments