പുന്നത്തുറ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്കുന്ന വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടന്നു. പള്ളിയുടെ സമീപത്തായി തന്നെ പണി കഴിപ്പിച്ച വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഫാ തോമസ് കോട്ടൂര്‍ നിര്‍വ്വഹിച്ചു. പള്ളിത്താഴെ ഷാജിയ്ക്കാണ് വീട് നിര്‍മിച്ച് നല്കിയത്. കിടങ്ങൂര്‍ സ്വദേശിയായ സോമന്‍ കോട്ടൂരാണ് ഭവന നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമാക്കിയത്.
സഹോദരനായ ഫാ. തോമസ് കോട്ടൂരിന്റെ പ്രത്യേക താത്പര്യവും നിര്‍ദേശവും കണക്കിലെടുത്താണ് സോമന്‍ കോട്ടൂര്‍ ഭവനനിര്‍മാണത്തിനായി മുന്നോട്ട് വന്നത്. 3 മുറികളും ഹാളും അടുക്കളയും അടങ്ങുന്ന വീടാണ് പൂര്‍ത്തീകരിച്ചത്. വെഞ്ചരിപ്പ് ചടങ്ങില്‍ പുന്നത്തുറ പഴയ പള്ളി വികാരി ഫാ. ജെയിംസ് ചെരുവില്‍, പുന്നത്തുറ വെള്ളാപ്പള്ളി പള്ളി വികാരി ഫാ ജേക്കബ് കാട്ടടി എന്നിവരും കമ്മറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.
0 Comments