എക്‌സ് സര്‍വീസ് കുറവിലങ്ങാട് ,കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷവും, യൂണിറ്റ് വാര്‍ഷികവും കുടുംബ സംഗമവും സംയുക്തമായി ആഘോഷിച്ചു. കുറവിലങ്ങാട് പ്രൈവറ്റ് സ്റ്റാന്റിലുള്ള യുദ്ധ സ്മാരകത്തില്‍ യൂണിറ്റ് പ്രിസിഡന്റ് റ്റി.സി ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി. പുഷ്പ ചക്ര സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ NCC കേഡറ്റുകളുടെ പരേഡും നടന്നു.
ക്യാപ്റ്റന്‍ സതീഷ് തോമസ് നേതൃത്വം നല്‍കി. കുറവിലങ്ങാട് വിമുക്തഭട ഭവനില്‍ നടന്ന സമ്മേളനം കോട്ടയം OIC ECHS കേണല്‍ ബിജു തോമസ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ നല്ലൊരു ഭാഗം ദേശത്തിനു വേണ്ടി ചെയ്ത് തിരികെ നാട്ടിലെത്തുന്നവര്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റ്റി.സി ജോര്‍ജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് PS പ്രസന്നന്‍, യൂണിറ്റ് സെക്രട്ടറി KR അജിത്, ട്രഷറര്‍ TA മാത്യു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് രക്ഷാധികാരി ഹോണററി ക്യാപ്റ്റന്‍ G N കൃഷ്ണമൂര്‍ത്തി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള Masters meet ല്‍ ഡിസ്‌ക്കസ് ത്രോയില്‍ Gold Medel കരസ്ഥമാക്കിയ യൂണിറ്റ് അംഗം ജോയി ജോസഫിനെയും, 80 വയസ്സിനു മുകളിലുള്ള വിമുക്തഭടന്മാരെയും ആദരിച്ചു. PM ജോസഫ്, ഇന്ദിരാ ജെ നായര്‍, MG സുകുമാരന്‍ നായര്‍ KS ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments