Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സുരക്ഷാ റാലിയും ബോധവത്കരണ ക്ലാസും നടത്തി.



ദേശീയ റോഡ് സുരക്ഷ മാസാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ റാലിയും ബോധവത്കരണ ക്ലാസും നടത്തി. ചങ്ങനാശ്ശേരി ടൗണില്‍ നടന്ന റോഡ് സുരക്ഷാ ബോധവത്കരണ റാലിയില്‍ മോട്ടോര്‍ വാഹന വകുപ്പും, പോലീസും, എസ്.ബി കോളേജിലെ വിദ്യാര്‍ത്ഥികളും ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ വാഹന ഡീലര്‍മാരും ഡ്രൈവിംഗ് സ്‌കൂളുകളും പങ്കെടുത്തു. റാലിക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി റോഡ് സുരക്ഷ ചെക്കിങ് നടത്തി. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഹെല്‍മറ്റ് ഇല്ലാതെയും ഹെല്‍മെറ്റിന്റെ ചിന്‍ സ്ട്രാപ്പ് ഇല്ലാതെയും വന്ന ടൂവീലര്‍ യാത്രക്കാര്‍ക്ക്   ബോധവല്‍ക്കരണവും നടത്തി. 


.


.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു വന്ന വാഹനങ്ങള്‍ക്ക് ഗിഫ്റ്റുകള്‍ നല്‍കുകയും ചെയ്തു. ടൂവീലര്‍ വാഹനങ്ങള്‍ വിവിധ ഡീലര്‍മാരുടെ ടെക്‌നീഷ്യന്മാര്‍  പരിശോധിക്കുകയും  ഫ്രീ ചെക്കപ്പ് നല്‍കുകയും മേജര്‍ കംപ്ലയന്റ്്  പരിഹരിക്കുന്നതിനായി വൗച്ചറുകളും വിതരണം ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവന്ന വാഹനങ്ങള്‍ക്ക് വിവിധ ഡീലര്‍മാരും സമ്മാനങ്ങള്‍ നല്‍കി. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ  സി ശ്യാമിന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ജോയിന്റ് ആര്‍ടിഒ ഡി ജയരാജ്,  മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ജോസ് ആന്റണി, ആശാ കുമാര്‍ ബി, വേല്‍ ഗൗതം എം.ആര്‍,ശ്രീശന്‍ പി.എസ്,മനോജ് കുമാര്‍ , രഞ്ജിത്ത് എസ്, ഷാനവാസ് പി അഹമ്മദ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ സെബാസ്റ്റ്യന്‍, രജീഷ് എച്ച്, നിഖില്‍ കെ ബാലന്‍, സജിത്ത് എസ്, ഗണേഷ് എസ് , ടിനേഷ് മോന്‍ സി.വി, ദീപു ആര്‍ നായര്‍,കുര്യന്‍ ജോണ്‍,ഷൈന്‍ ജി.എസ് ഡ്രൈവര്‍ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. വാഹന ഡീലര്‍മാരായ യമഹ ഭാരത് മോട്ടേഴ്‌സ്, പുരക്കല്‍ ഹോണ്ട, ഇവിഎം നിസ്സാന്‍, സെന്റ്‌മേരീസ് റോയല്‍ എന്‍ഫീല്‍ഡ്, കോട്ടയം ടിവിഎസ്, ഒറിസോണ്‍ മഹീന്ദ്ര, റോയല്‍ ബജാജ്, മാരുതി സുസുക്കി, ഇന്‍ഡസ്, ഹീറോ ഫിലിപ്പ് മോട്ടോഴ്‌സ്, സുസുക്കി ഫിലിപ്പ് മോട്ടോഴ്‌സ് എന്നിവരും പങ്കുചേര്‍ന്നു.എസ്.ബി കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ റെജി പി കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോക്ടര്‍ സിബി ജോസഫ്,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അജു സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments