പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കു നേരെ സഹപാഠികളുടെ അതിക്രമം. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കിയ ശേഷം വീഡിയോ എടുത്ത് പ്രദര്‍ശിപ്പിച്ചതായാണ് പരാതി. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചു നിര്‍ത്തി വസ്ത്രം ഊരി മാറ്റുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. വിദ്യാര്‍ത്ഥിയുടെ നഗ്‌ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിച്ചതോടെയാണ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. ബലമായി പിടിച്ചുവെച്ച ശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുന്നതിനിടയില്‍ വിദ്യാര്‍ത്ഥി എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഏഴുകുട്ടികള്‍ ചേര്‍ന്ന് ഒരു കൂട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും സ്‌കൂള്‍ എത്തിക്‌സ് കമ്മറ്റി യോഗം ചേര്‍ന്ന് നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
0 Comments