Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷ്ഠാവാര്‍ഷിക ഉത്സവം നടന്നു.



SNDP യോഗം കടപ്ലാമറ്റം ശാഖ ഗുരുദേവ ക്ഷേത്രത്തിലെ 17ാമത് പ്രതിഷ്ഠാവാര്‍ഷിക ഉത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളൊടെ  നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പാലാ മോഹനന്‍ തന്ത്രികളും മേല്‍ശാന്തി മുകേഷ് ശാന്തിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് സര്‍വ്വൈശ്വര്യ പൂജയും ശിവഗിരി തീര്‍ത്ഥാടക പദയാത്രികരെ ആദരിക്കലും നടന്നു. 


സമാപന ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ നവകം പഞ്ചഗവ്യം  കലശാഭിഷേകം എന്നിവയും . ഉച്ചയ്ക് മഹാപ്രസാദമൂട്ടും നടന്നു. വൈകീട്ട് വര്‍ണ്ണ ശബളമായ താലപ്പൊലി ഘോഷയാത്ര നടന്നു. അയ്യങ്കാനാല്‍ സോമന്‍  'കുട്ടന്‍ തറപ്പേലിന്റെ വസതിയില്‍  നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു ആനിക്കാട് കലാ സമിതിയുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് താലപ്പൊലി    ഘോഷയാത്ര ഗുരുദേവക്ഷെത്രത്തിലെത്തിയത് . ദീപാരാധനയും തുടര്‍ന്ന് നാടന്‍ പാട്ടിന്റെ ദൃശ്യാവിഷ്‌കരണവും നടന്നു.  SNDP യോഗം കടപ്ലാമറ്റം ശാഖാ ഭാരവാഹികളായ അഭിജിത്, രാജഷ്‌കുമാര്‍, സുനീബ് KB' സിനിസന്തോഷ് , അഖില്‍ PR തുടങ്ങിയവര്‍ ഉത്സവാഘോഷ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.

Post a Comment

0 Comments