മുണ്ടുപാലം സെന്റ് തോമസ് കുരിശുപള്ളിയില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനുവരി 26 വരെയാണ് തിരുനാള്‍. 24 ന് വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിവസങ്ങളായ 25, 26 തീയതികളില്‍ വൈകുന്നേരം തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടിയേറ്റ് ചടങ്ങുകള്‍ക്ക് പാസ്റ്ററല്‍ അസി.റവ.ഫാ ജോസഫ് ആലഞ്ചേരില്‍, അസി.വികാരിമാരായ റവ.ഫാ.സ്‌കറിയാ മേനാംപറമ്പില്‍, റവ.ഫാ.ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്‍മാരായ ടോം ഞാവള്ളി തെക്കേല്‍, ബേബിച്ചന്‍ ചക്കാലക്കല്‍, പ്രൊഫ.തങ്കച്ചന്‍ പെരുമ്പള്ളില്‍, മാണി കുന്നംകോട്ട്, തിരുനാള്‍ കണ്‍വീനര്‍മാരായ ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലില്‍, ഷൈജി പാവന, തോംസണ്‍ കണ്ണംകുളം, ജോജി മഞ്ഞക്കടമ്പില്‍, ജോയി പുളിക്കക്കുന്നേല്‍, സൗമ്യ ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments