ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തുന്ന കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തവര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനം ളാലം ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
.
.ഉള്ളനാട് ആരോഗ്യ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് ജി പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ഉള്ളനാട് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ജോണ്‍, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍ കുമാര്‍, ഉള്ളനാട് ആരോഗ്യ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍ വൈസര്‍ വനജ എന്നിവര്‍ സംസാരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും പരിശീലനത്തില്‍ പങ്കാളികളായി.
0 Comments