കടപ്പൂര് കിളി കുളം ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്കു മഹോത്സവം ഭക്തിനിർഭരമായി. ചൊവ്വാഴ്ചരാവിലെ ഗണപതിഹോമം നെയ്യഭിഷേകം നാരായണയ പാരായണം എന്നിവ നടന്നു. വൈകീട്ട് വെട്ടിക്കാട് മഹാദേവ ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി ഘോഷയാത്ര നടന്നു. PNരവീന്ദ്രൻ നായർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു
ചെണ്ടമേളത്തിൻ്റെയും ഗരുഡൻ പറവയുടെയും അകമ്പടിയോടെയാണ് അയ്യപ്പ രഥഘോഷയാത്ര നടന്നത്. ദേശതാലപ്പൊലി ക്ഷേത്രത്തിൽ എത്തിയതിനു ശേഷം ദീപാരാധന ദീപക്കാഴ്ച പൂമൂടൽ എന്നിവയും നടന്നു സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടിയ MN ശരണിനെയും K S ആർച്ചയെയും ഉപഹാരം നൽകി അനുമൊദിച്ചു. മഹാപ്രസാദമൂട്ട് തിരുവാതിരകളി എന്നിവയും നടന്നു
0 Comments