Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാര സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായി.



കാഞ്ഞിരപ്പള്ളിയില്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം ലേഡി സ്റ്റാഫിന്റെ സമയോചിത പ്രവര്‍ത്തനം മൂലം വിഫലമായി. കാഞ്ഞിരപ്പള്ളി പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന്  സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെ മാസ്‌ക് ധരിച്ച് ഒരാള്‍ എത്തുന്നത്. ലേഡീ സ്റ്റാഫ് മാത്രമാണ് ഈ സമയത്ത് കടയില്‍ ഉണ്ടായിരുന്നത്.  കടയില്‍ വന്നയുടന്‍ ഉടമസ്ഥനെ ഫോണ്‍ വിളിക്കുകയാണെന്നും തന്റെ കയ്യില്‍ പണം  തരാന്‍ ഉടമസ്ഥന്‍ പറഞ്ഞതായും സ്റ്റാഫിനെ തെറ്റിധരിപ്പിച്ച് തട്ടിപ്പ് നടത്താന്‍  ശ്രമിക്കുകയായിരുന്നു. എന്നാല്‍  സ്റ്റാഫ് ഉടമസ്ഥനെ വിളിച്ച് ചോദിച്ചിട്ട് പണം തരാമെന്ന് പറയുകയും  വിളിക്കാന്‍  ഫോണ്‍ എടുക്കുകയും ചെയ്തപ്പോള്‍ തട്ടിപ്പുകാരന്‍ സ്ഥാപനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റാഫിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പണം നഷ്ടമാകാതിരുന്നത്.



Post a Comment

0 Comments