സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തുന്ന പാസ് വേഡ് ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. HS, HSS കോളേജ് തലങ്ങളില്‍ കരിയര്‍ ഗൈഡന്‍സ് വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യഘട്ടമായ ട്യൂണിങ് ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ കുട്ടികളാണ് രണ്ടാംഘട്ട ഫ്‌ളവറിംഗ് ക്യാമ്പില്‍ പങ്കെടുത്തത്. ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, ഡോ പുഷ്പ മരിയന്‍, ഡോ ഹസീന വി.എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസ് നയിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
0 Comments