ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ചാടിയയാള്‍ മരണമടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് 60 വയസ്സു തോന്നിക്കുന്നയാള്‍ ആറ്റിലേക്ക് ചാടിയത്. ഇതേസമയം റോഡിലൂടെ കടന്നുപോയ ഓട്ടോ ഡ്രൈവര്‍ അനീഷ് ഇയാള്‍ പാലത്തില്‍ നില്‍ക്കുന്നത് കണ്ടിരുന്നു. ഓട്ടം പോയി തിരികെയെത്തിയപ്പെഴേക്കും ഇയാള്‍ ആറ്റില്‍ ചാടിയിരുന്നു. അനീഷ അടക്കമുള്ളവര്‍ ചേര്‍ന്ന് ഇയാളെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments