ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന ടെക്‌സ്‌പോ വിവര സാങ്കേതിക വിജ്ഞാന വിനോദ പ്രദര്‍ശനത്തിന് സമാപനം. വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ റവ: ഫാ. അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതമാശംസിച്ചു. ഹ്യൂമന്‍ റോബോട്ടായ 'ലെനോവോ ബോട്ട്' നന്ദി പ്രകാശിപ്പിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ് ആശംസകള്‍ അര്‍പ്പിച്ചു. എക്‌സിബിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെയ്‌സ് കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് കെ.സി, എക്‌സിബിഷന്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ആശാ രാജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിവിധ തരം റോബോട്ടുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, പ്ലാനറ്റോറിയം,ഐ.എസ്.ആര്‍.ഒ എക്‌സിബിഷന്‍, അപൂര്‍വ സ്റ്റാമ്പ് നാണയ കളക്ഷന്‍, കേരള പോലീസിന്റെ ബോംബ് - ഡോഗ് - ഫോറെന്‍സിക്- സൈബര്‍ സെല്‍ - എക്‌സിബിഷന്‍, കൃഷിവകുപ്പ് സ്റ്റാളുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ശാസ്ത്ര മേള മത്സരങ്ങള്‍, ഫണ്‍ ഗെയിംസുകള്‍, ഫുഡ് സ്റ്റാളുകള്‍ ഉള്‍പ്പെട്ട ടെക്‌സ്‌പോ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു. പതിനായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, പൊതു ജനങ്ങളും പ്രദര്‍ശനം കാണാനെത്തി. പ്രദര്‍ശനത്തോടൊപ്പം സംഘടിപ്പിച്ച ശാസ്ത്രമേള മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
0 Comments