നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. കടുത്തുരുത്തി മാഞ്ഞൂര്‍ ഭാഗത്ത് മേലുകുന്നേല്‍ വീട്ടില്‍ കേളു എന്ന് വിളിക്കുന്ന അഭിജിത്ത് (22), കോട്ടയം മുട്ടമ്പലം കൈതത്തറ വീട്ടില്‍ അനൂപ് (21) എന്നിവരെയാണ് കോട്ടയം ജില്ലയില്‍ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ആറുമാസത്തേക്കാണ് ജില്ലയില്‍ നിന്നും പുറത്താക്കിയത്. അഭിജിത്തിന് കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളും, അനൂപിന് കോട്ടയം ഈസ്റ്റ്, പാമ്പാടി എന്നീ സ്റ്റേഷനുകളില്‍ ഭവനഭേദനം, മോഷണം, കവര്‍ച്ച തുടങ്ങിയ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.
0 Comments