കോട്ടയം ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കുടുംബ സംഗമവും സ്‌നേഹവിരുന്നും കോടിമത സി.എ.എ ഗാര്‍ഡന്‍സില്‍ നടന്നു. കുടുംബ സംഗമം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ MLA ഉദ്ഘാടനം ചെയ്തു, ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ ജോണ്‍ സി ആന്റണി അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ വി കൃഷണമൂര്‍ത്തി, ബിനു കുര്യന്‍ ,മോഹന്‍ കെ നായര്‍, ബിജോയ് മണര്‍കാട്ട്, ജോണ്‍ മത്തായി, ഗീത പിള്ള, റോബര്‍ട്ട് തോട്ടുപുറം, ബിനോയ് തോമസ്, പി.എ സുദര്‍ശനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments