Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം



ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം.  രാവിലെ 6.30 യോടെ ക്ഷേത്രത്തിനു സമീപം വാഹനം പാര്‍ക്ക് ചെയ്ത ശേഷം ക്ഷേത്ര ജീവനക്കാരന്‍ ഉള്ളിലേക്കു പോയപ്പോഴാണ് മോഷണശ്രമം നടന്നത്. മേല്‍ശാന്തി ക്ഷേത്രത്തിലെത്തിയപ്പോള്‍ ബൈക്കിനു ചുറ്റും പെട്രോള്‍ ഒഴുകിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 


തുടര്‍ന്ന് ജീവനക്കാരന്‍ എത്തി പരിശോധിച്ചപ്പോഴാണ് മോഷണശ്രമം വ്യക്തമായത്. ബൈക്കിന്റെ വയറുകള്‍ മുറിച്ച് മാറ്റിയിരുന്നു. CCTV ദൃശ്യങ്ങളില്‍ 2 യുവാക്കള്‍ ബൈക്കിനു സമീപം ഇരിക്കുന്നതും പെട്രോള്‍ പകര്‍ത്തുന്നതും കാണാം. ഉഴവൂരിലും പരിസരങ്ങളിലും ബൈക്ക് ബാറ്ററി മോഷണങ്ങള്‍ വര്‍ധിക്കുന്നതായി പരാതി ഉയരുന്നു.

Post a Comment

0 Comments