കടനാടിന്റെ ജലോത്സവത്തിന് തിരക്കേറുന്നു. വിനോദസഞ്ചാരത്തിന്റെ പുതു സാധ്യതകള്‍ തേടിയാണ് കടനാട്ടില്‍ കുട്ടവഞ്ചി ജലോത്സവം. കടനാട് ചെക്ക്ഡാമില്‍ നടക്കുന്നത്.വേഗതയുടെ കുതിപ്പുമായി കയാക്കിംഗ്, പഴമയുടെ ഓര്‍മപ്പെടുതലുമായി കുട്ടവഞ്ചി സവാരി, ചവുട്ടി മുന്നേറാന്‍ പെഡല്‍ ബോട്ടിംഗ്, ആഘോഷത്തിന്റെ അരങ്ങുണര്‍ത്തി വള്ളം സവാരി എന്നിവയാണ് ജലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധയാളുകള്‍ സവാരിയ്ക്കായി എത്തുന്നുണ്ട്.
വള്ളത്തില്‍ യാത്ര പലര്‍ക്കും ആദ്യ അനുഭവം ആയിരുന്നു. ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ എല്ലാം സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു.കടനാട് സെന്റ് അഗസ്റ്റിന്‍ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ജലോത്സവം നടത്തിയത്. കടനാട് പഞ്ചായത്ത്, കടനാട് പൂതക്കുഴി കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. 50 രൂപയാണ് പ്രവേശന ഫീസ് വരും വര്‍ഷങ്ങളിലും ഉത്സവകാലങ്ങളില്‍ വീണ്ടും ഈ ചെക്ക് ഡാമില്‍ മഹോത്സവം വീണ്ടും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
0 Comments