Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ കാര്‍ഷിക ഉത്പന്ന വിപണന കേന്ദ്രത്തിന് തറക്കല്ലിട്ടു.



ഈരാറ്റുപേട്ടയില്‍  കാര്‍ഷിക ഉത്പന്ന വിപണന കേന്ദ്രത്തിന് തറക്കല്ലിട്ടു. ഹൂണാര്‍ ഹബ്ബിന്റെയും വനിതാ നൈപുണ്യ വികസന കേന്ദ്രത്തിന്റെയും ഉദഘാടനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു.ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദനാര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്ന് ജോര്‍ജ് കുര്യന്‍. പറഞ്ഞു.  പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം പത്തുവര്‍ഷത്തിനിടെ  11 ലക്ഷം സംരഭങ്ങള്‍ തുടങ്ങിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. 


കേന്ദ്ര സഹായത്തോടെയുള്ള പി.എം.ജെ.കെ. പദ്ധതി കേരളത്തില്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് അദ്ദഹേം പറഞ്ഞു. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹ്‌റാ അബ്ദുല്‍ ഖാദര്‍,   ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, നഗരസഭാ അംഗങ്ങളായ ഫസില്‍ റഷീദ്, സജീര്‍ ഇസ്മായില്‍, നാസര്‍  വെള്ളൂപറമ്പില്‍, അനസ് പാറയില്‍, എസ്.കെ. നൗഫല്‍, അബ്ദുള്‍ ലത്തീഫ്, ഷൈമ, ലീന ജെയിംസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക വ്യാപാര,സംരംഭകത്വ മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാരംഭിക്കുന്ന ഹുണാര്‍ ഹബ്ബിന് 262.60 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കടുവാമൂഴി ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന്  28 മുറികളുള്ള ഇരുനിലക്കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനായുള്ള വനിതാ നൈപുണ്യ വികസന കേന്ദ്രത്തിന് 31.85 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കടുവാമൂഴിയിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നില നവീകരിച്ചാണ് കേന്ദ്രം ആരംഭിക്കുന്നത്.

Post a Comment

0 Comments