Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരത്തില്‍ ബൈപാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം ബുധനാഴ്ച



 കോട്ടയം നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗല്‍ ദേശീയപാതയില്‍ (എന്‍.എച്ച് 183)  കോട്ടയം നഗത്തില്‍ ബൈപാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം ബുധനാഴ്ച രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റില്‍ ചേരുമെന്ന് അഡ്വ. കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി.അറിയിച്ചു. കുമളി മുതല്‍ കോട്ടയം വരെ 24 മീറ്ററും കോട്ടയം മുതല്‍ കൊല്ലം വരെ 30 മീറ്റര്‍ വീതിയിലും റോഡ് വികസിപ്പിക്കാനാണ് ദേശീയപാതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുവാന്‍ പ്രയാസമുള്ള മണര്‍കാട് മുതല്‍ കോടിമത വരെ ഉള്ള ഭാഗം ഒഴിവാക്കുന്നതിനാണ് ബൈപാസ് എന്ന ആശയം ഉയര്‍ന്ന് വന്നിരിക്കുന്നത്. കോടിമതയിലെ മണിപ്പുഴയില്‍ നിന്നും ആരംഭിച്ച് പാമ്പാടി വെള്ളൂര്‍ 8-ാം മൈലിലേക്ക് ആണ് പുതിയ റോഡ് എന്നതാണ് നിര്‍ദ്ദേശമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. 12.600 കിലോമീറ്റര്‍ ദൂരവും 30 മീറ്റര്‍ വീതിയുമാണ് റോഡ് 7 കിലോമീറ്ററും പാടശേഖരത്തിലൂടെയാണ് കടന്നു പോകുന്നത്. ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ എം.എല്‍.എ മാര്‍, ജില്ലാ കളക്ടര്‍, ദേശീയപാതാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.



Post a Comment

0 Comments