പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്ത് നിന്നും മാര്‍ത്തോമാ ചര്‍ച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്ത് ഓടയുടെ മുകളിലെ തകര്‍ന്ന ഇരുമ്പ് ഗ്രില്ലുകള്‍ മാറ്റി സ്ഥാപിച്ചു. കാല്‍നട യാത്രികര്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കുമെല്ലാം ഭീഷണിയുയര്‍ത്തിയ സാഹചര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അധികൃതര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത്. വാഹനങ്ങള്‍ കയറുമ്പോള്‍ ടയറുകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നതും പതിവായിരുന്നു. ഇരുമ്പ് ഗ്രില്ലുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് അപകടം ഒഴിവാക്കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
0 Comments