Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മേരീസ് താഴത്തു പള്ളിയില്‍ ദേശപ്രദക്ഷിണം ഞായറാഴ്ച നടന്നു



കടുത്തുരുത്തി സെന്റ് മേരീസ് താഴത്തു പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടുനുബന്ധിച്ചു ദേശപ്രദക്ഷിണം ഞായറാഴ്ച നടന്നു. തിരുനാള്‍ ദിനത്തില്‍ .  
വൈകുന്നേരം അഞ്ചിന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ച് ദേശപ്രദക്ഷിണം ആരംഭിച്ചു. ഇടവകയെയും നാടിനെയും രോഗ ക്ലേശങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനായാണ് പുണ്യാളന്റെ തിരുസ്വരൂപവുമായി ദേശപ്രദക്ഷിണം നടത്തുന്നത്. 



 പള്ളിയില്‍ നിന്നും  തിരുസ്വരൂപവുമായി രണ്ടു ദിശകളിലേക്ക് പ്രദക്ഷിണം നടന്നു. വിവിധ കേന്ദ്രങ്ങളില്‍ പ്രദക്ഷിണത്തിന് സ്വീകരണവും  പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.  വെള്ളാശ്ശേരിയിലെയും കെ.എസ് പുരത്തെയും കുരിശുപള്ളികളിലും പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില സ്വീകരണങ്ങള്‍ക്കു ശേഷം 9.45 ഓടെ ദേശപ്രദക്ഷിണങ്ങള്‍ പള്ളിയില്‍ മടങ്ങിയെത്തി. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹ വികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍ എന്നിവര്‍ ദേശ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. നിരവധി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ അണി ചേര്‍ന്നു.

Post a Comment

0 Comments